താമരശേരി: താമരശേരി രൂപതയുടെ പ്രഥമ മെത്രാനായിരുന്ന മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരിയുടെ മുപ്പത്തി രണ്ടാം ചരമവാര്‍ഷികം ആചരിച്ചു.
രൂപത കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്ന അനുസ്മരണ ശുശ്രൂഷകള്‍ക്ക് താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ കാര്‍മികത്വം വഹിച്ചു.
രൂപത വികാരി ജനറാള്‍ മോണ്‍. ഏബ്രഹാം വയലില്‍, രൂപത പ്രൊക്യൂറേറ്റര്‍ ഫാ. ബെന്നി മുണ്ടനാട്ട് എന്നിവര്‍ സഹകാര്‍മ്മികര്‍ ആയിരുന്നു. അനുസ്മരണ ശുശ്രൂഷകള്‍ക്ക് രൂപത ചാന്‍സലര്‍ ഫാ. സെബാസ്റ്റ്യന്‍ കാവളക്കാട്ട്, കത്തീഡ്രല്‍ പള്ളി വികാരി ഫാ. തോമസ് ചിലമ്പിക്കുന്നേല്‍, അസിസ്റ്റന്റ് വികാരി ഫാ. ജോണ്‍ കോനുകുന്നേല്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ബെന്നി ലൂക്കോസ് എന്നിവര്‍ നേതൃത്വം നല്കി.